കോവിഡ്; അനാഥരായ കുട്ടികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി

രാജസ്ഥാന്‍: രാജസ്ഥാനില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മാതാപിതാക്കള്‍ മരണപ്പെട്ട അനാഥരായ കുട്ടികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കൊവിഡിനെ തുടര്‍ന്ന് ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്കും ധനസഹായം പ്രഖ്യാപിച്ചു. അമ്മയും അച്ഛനും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഉടന്‍ തന്നെ ഒരു ലക്ഷം രൂപ അടിയന്തിര സഹായം നല്‍കും.

ഈ കുട്ടികള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയാകുന്നതു വരെ 2500 രൂപ വീതം ഓരോ മാസവും നല്‍കും. 18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ ഇവര്‍ക്ക് 5 ലക്ഷം രൂപ നല്‍കും. മുഖ്യമന്ത്രി കൊറോണ ബാല്‍ കല്യാണ്‍ യോജന എന്ന പദ്ധതിയുടെ മറ്റ് ആനുകൂല്യങ്ങളും ഈ കുട്ടികള്‍ക്ക് ലഭിക്കും.

ഭര്‍ത്താവ് നഷ്ടപ്പെട്ട വിധവകള്‍ക്ക് ഒരു ലക്ഷം രൂപ അടിയന്തിര സഹായവും 1500 രൂപ വീതം എല്ലാ മാസവും നല്‍കുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. വിധവകളായവരുടെ കുട്ടികള്‍ക്ക് മാസം 1000 രൂപ വീതവും പുസ്തകങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി 2500 രൂപ വീതവും നല്‍കും.

 

Top