കോവിഡ്; ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റാലികളുണ്ടാക്കുന്ന പ്രത്യാഘാതം രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ മനസിലാക്കണമെന്നും രോഗവ്യാപന പശ്ചാത്തലത്തിലാണ് തന്റെ റാലികള്‍ റദ്ദാക്കാനുള്ള തീരുമാനമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരായ 1501 പേര്‍ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടു. ഇന്നത്തെ കണക്കോടെ രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. 18,01,316 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവില്‍ ഇന്ത്യയിലുള്ളത്.

 

Top