കോവിഡ്; പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നാളെ മുതല്‍ ഈ മാസം 30 വരെ നടക്കാനിരുന്ന എല്ലാ പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു. ഈ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കുമെന്നും പി.എസ്.സി അറിയിച്ചു.

മുന്‍പ് വിവിധ സര്‍വകലാശാല പരീക്ഷകളും ഗവര്‍ണറുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.

Top