ലക്ഷദ്വീപിലെ കോവിഡ് പ്രോട്ടോക്കോള്‍ പരിഷ്‌കാരങ്ങള്‍; ഹൈക്കോടതി ഹര്‍ജി തള്ളി

കവരത്തി: ലക്ഷദ്വീപിലെ കൊവിഡ് പ്രോട്ടോക്കോള്‍ പരിഷ്‌ക്കാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തള്ളി ഹൈക്കോടതി. പതിനാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ ദ്വീപിലേക്ക് വരാവൂ എന്ന വ്യവസ്ഥ എടുത്തുകളഞ്ഞതിന് എതിരെയായിരുന്നു ദ്വീപ് നിവാസികളുടെ ഹര്‍ജി.

അഡ്മിനിസ്‌ട്രേറ്ററുടെ ഈ പരിഷ്‌കാരം രോഗവ്യാപനം വര്‍ധിപ്പിച്ചെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. എന്നാല്‍ വാദത്തില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജികള്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഹര്‍ജി തളളിയിരുന്നു.

 

Top