കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരെ കേസ്. ചെക്യാട് സ്വദേശി അബൂബക്കറിനെതിരെയാണ് പോലീസ് കേസെടുത്തത്.

അബൂബക്കറിന്റെ മകന്റെ കല്യാണമാണ് വാളയത്ത് വച്ച് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തിയത്. മകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പിതാവിനെതിരെ കേസെടുത്തത്. മകന്‍ ഡോക്ടറാണ്.

Top