കൊവിഡ്‌: തൃശൂർ ജില്ലയിലെ 5 പ്രദേശങ്ങളിൽ നിരോധനാജ്ഞ

തൃശൂർ: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂർ ജില്ലയിലെ ചില പ്രദേശങ്ങളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച (ഏപ്രിൽ 19) മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചത്.

തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 47, ഒരുമനയൂർ ഗ്രാമപഞ്ചായത്ത്, വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത്, കുഴൂർ ഗ്രാമപഞ്ചായത്ത്, കടപ്പുറം ഗ്രാമ പഞ്ചായത്ത് എന്നീ പ്രദേശങ്ങളിൽ ആണ് 144 പ്രഖ്യാപിച്ചത്.

തൃശൂർ ജില്ലയിൽ ഇന്ന് 1149 പേർക്കാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. ഇതിൽ 1123 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Top