കോവിഡ്; പ്രധാനമന്ത്രിയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനം റദ്ദാക്കി. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായിരുന്നു യാത്ര. മെയ് എട്ടിന് നടത്താനിരുന്ന ഉച്ചകോടി ഇനി വെര്‍ച്വലായി നടത്താനാണ് സാധ്യത.

വെര്‍ച്വല്‍ ഉഭയകക്ഷി യോഗത്തിന് പുതിയ തീയതി തീരുമാനിച്ചിട്ടില്ല. പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിന് പുറമേ മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനവും റദ്ദാക്കിയിട്ടുണ്ട്.

 

 

Top