കോവിഡ്; ആദ്യ മുന്‍ഗണന പാവപ്പെട്ടവര്‍ക്കെന്ന് പ്രധാനമന്ത്രി

ഭോപാല്‍: മാനവരാശി കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ നേരിട്ട ഏറ്റവും വലിയ ദുരന്തമാണു കോവിഡെന്നും മഹാമാരി സമയത്ത് 80 കോടി ഇന്ത്യക്കാര്‍ക്കു സൗജന്യ റേഷന്‍ ലഭിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായുള്ള വിഡിയോ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കൊറോണ വൈറസ് പടരുന്നതു തടയാന്‍ ജനം മാസ്‌ക് ധരിക്കുന്നതും കൈകള്‍ വൃത്തിയാക്കുന്നതും അകലം പാലിക്കുന്നതും തുടരണം. കോവിഡ് പ്രതിസന്ധി നേരിടുന്നതില്‍ ഇന്ത്യ പാവപ്പെട്ടവര്‍ക്കാണ് ആദ്യ മുന്‍ഗണന നല്‍കുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന, പ്രധാനമന്ത്രി റോസ്ഗര്‍ യോജന തുടങ്ങി ഏതുമാകട്ടെ, പാവപ്പെട്ടവരുടെ ഭക്ഷണത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും ആദ്യ ദിവസം തന്നെ സര്‍ക്കാര്‍ ചിന്തിച്ചിരുന്നു’- മോദി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ സംരംഭത്തിന് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്സവകാലത്ത് ഇന്ത്യക്കാര്‍ കരകൗശല വസ്തുക്കള്‍ വാങ്ങണമെന്നും പറഞ്ഞു.

Top