തിരുവനന്തപുരം ശ്രീചിത്രയുടെ പുതിയ കെട്ടിട നിര്‍മ്മാണത്തിനെത്തിയ തൊഴിലാളികള്‍ക്ക് കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്രയുടെ പുതിയ കെട്ടിട നിര്‍മാണത്തിനെത്തിയ തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. റാപ്പിഡ് ടെസ്റ്റിലാണ് ഇവര്‍ക്ക് കൊവിഡ് പൊസീറ്റീവായത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സൈറ്റില്‍ എത്തിയപ്പോള്‍ മുതല്‍ ഇവര്‍ നിരീക്ഷണത്തിലായിരുന്നു. തലസ്ഥാനത്ത് 39 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം പോലീസ് ഗസ്റ്റ് ഹൗസിലെ പാചകക്കാരനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നാറില്‍ പെയ്ഡ് ക്വാറന്റീനില്‍ ആയിരുന്ന 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കന്യകുമാരിയില്‍ നിന്നുള്ള മത്സ്യതൊഴിലാളികളാണ്. കൊച്ചിയിലെ കമ്പനിയില്‍ ജോലിക്കെത്തിയ ഇവരെ മൂന്നാറില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു. 41 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Top