വാക്‌സിനെടുക്കാന്‍ വിസമ്മതിച്ച ജോഷ്വ കിമ്മിച്ചിന് കൊവിഡ്

കൊവിഡ് വാക്‌സിനെടുക്കാന്‍ വിസമ്മതിച്ച ജര്‍മ്മനിയുടെ ബയേണ്‍ മ്യൂണിക്ക് താരം ജോഷ്വ കിമ്മിച്ചിന് കൊവിഡ്. കിമ്മിച്ചിനൊപ്പം സഹതാരമായ എറിക് മാക്‌സിം ചോപോ-മോട്ടങിനും കൊവിഡ് സ്ഥിരീകരിച്ചു. ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ ഇരുവരും ഐസൊലേഷനിലാണ്. കിമ്മിച്ച് വാക്‌സിനെടുക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി ജര്‍മ്മന്‍ പരിശീലകന്‍ ഹാന്‍സി ഫ്‌ലിക്ക് പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ മാസമാണ് കൊവിഡ് വാക്‌സിനെതിരെ നിലപാടുമായി കിമ്മിച്ച് രംഗത്തെത്തിയത്. താരത്തിന്റെ നിലപാടിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. ഇതിനു പിന്നാലെ നടത്തിയ ധനസമാഹരണ യജ്ഞത്തിലൂടെ കിമ്മിച്ചും സഹതാരം ലിയോണ്‍ ഗൊരട്‌സ്‌കയും ലോകാരോഗ്യ സംഘടനയുടെ വാക്‌സിന്‍ ഫണ്ടിലേക്ക് സംഭാവന നല്‍കുകയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുകയും ചെയ്തു.

 

 

Top