കുടുംബാംഗങ്ങൾക്ക് കോവിഡ് ; മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പാറശ്ശാല സ്വദേശി ഗോപിനാഥൻ ആണ് മരിച്ചത്. 60 വയസ്സായിരുന്നു.

വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ഗോപിനാഥനെ കണ്ടെത്തിയത്. കോവിഡ് പരിശോധനയിൽ ഗോപിനാഥന്റെ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ ഭാര്യക്കും മകനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതിൽ മനംനൊന്താണ് ഗോപിനാഥൻ ആത്മഹത്യ ചെയ്തതെന്നാണ് നിലവിലെ കണ്ടെത്തൽ. ഭാര്യയും മകനും നിലവിൽ ചികിത്സയിലാണ് .

Top