പര്യടനത്തിനിടെ കോവിഡ് പിടിയിലായി പാക് താരങ്ങൾ

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ് പര്യടനത്തിനെത്തിയ പാക് ക്രിക്കറ്റ് ടീമിലെ ആറ് കളിക്കാര്‍ക്ക് കോവി‍ഡ് 19 സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച കളിക്കാരെ ക്രൈസ്റ്റ്ചര്‍ച്ചിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി.24ന് ന്യൂസീലൻഡിൽ എത്തിയതിനുശേഷം ക്രൈസ്റ്റ്ചർച്ചിൽ വെച്ച് നടത്തിയ കൊവിഡ് പരിശോധനയിലാണ് ആറ് കളിക്കാര്‍ കോവി‍ഡ് പൊസറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.

ന്യൂസിലന്‍ഡിലെത്തിയശേഷം 14 ദിവസത്തെ ക്വാറന്‍റീന്‍ കാലായളവില്‍ മൂന്ന് തവണയാണ് കളിക്കാരെ കോവിഡ് പരിശോധനള്‍ക്ക് വിധേയമാക്കുക.

Top