കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാരന് കൊവിഡ്

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ. 30 ജീവനക്കാര്‍ ക്വാറന്റീനിലായി. നാറാത്ത് സ്വദേശിയായ പിആര്‍ഒയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ആശുപത്രിയിലെ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേ സമയം ജില്ലയിലെ 15 പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകള്‍, കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 15 ചുണ്ടപ്പുറം, വാര്‍ഡ് 25 മോഡേണ്‍ ബസാര്‍, വാര്‍ഡ് 28 – കൊടുവള്ളി ഈസ്റ്റ്, വാര്‍ഡ്, 29-കൊടുവള്ളി നോര്‍ത്ത്, വാര്‍ഡ് 30- കൊടുവള്ളി വെസ്റ്റ്.

ചോറോട് ഗ്രാമപഞ്ചായത്തിലെ 4 വള്ളിക്കാട്, 10 ചോറോട് ഈസ്റ്റ്, 12 പാഞ്ചേരിക്കാട്, 20 മുട്ടുങ്ങല്‍. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 3 മുട്ടയം, 4 മലയമ്മ ഈസ്റ്റ്, 5 കട്ടാങ്ങല്‍,18 കോഴിമണ്ണമുക്കം മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 18 കണ്ണക്കുപറമ്പ് എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചത്.

Top