തമിഴ്‌നാട്ടില്‍ ഡിഎംകെ എംഎല്‍എക്ക് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയ്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഡിഎംകെ എംഎല്‍എ തങ്കപാണ്ഡ്യനാണ് രോഗം സ്ഥിരീകരിച്ചത്.

പനി അനുഭവപ്പെട്ട ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം പുറത്തുവന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും കോവിഡ് ബാധിച്ചിരുന്നു. ഇവരുടെ രോഗം ഭേദമായി.

Top