കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സിന് കോവിഡ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു. നെഫ്രോളജി വിഭാഗത്തിലെ നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് വരെ ഇവര്‍ ജോലിക്കെത്തിയിരുന്നു. രോഗം സ്ഥിരീകരിച്ചത് വളരെ ഗൗരവമായിട്ടാണ് അധികൃതര്‍ കാണുന്നത്.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ ഏതെല്ലാം തരത്തിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം എന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Top