ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ്; സാമൂഹ്യ ആരോഗ്യകേന്ദ്രം അടച്ചു

പാലക്കാട്: ഒരു ആരോഗ്യ പ്രവര്‍ത്തകക്ക് ഉള്‍പ്പെടെ കൊവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ പ്രവര്‍ത്തക ജോലി ചെയ്ത പറളി സാമൂഹ്യ ആരോഗ്യ കേന്ദ്രം താല്‍ക്കാലികമായി അടച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകക്ക് രോഗം വന്നതിന്റെ ഉറവിടം വ്യക്തമല്ല.

പറളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ പറളി സാമൂഹ്യ ആരോഗ്യ കേന്ദ്രം താല്‍കാലികമായി അടച്ചു.

Top