തിരുവഞ്ചൂരിന് കോവിഡ് പോസിറ്റീവ്

തിരുവനന്തപുരം : ‌തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.രോ​ഗം സ്ഥിരീകരിച്ച കാര്യം തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്തിടപഴകിയ സഹപ്രവർത്തകരും സുഹൃത്തുക്കളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അറിയിച്ചു.

Top