തെന്നിന്ത്യൻ താരം തമന്നയ്ക്ക്‌ കോവിഡ് പോസിറ്റീവ്

സൗത്ത് ഇന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയക്ക് കോവിഡ് സ്ഥിരീകരിച്ചു. ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ താരം ചികിത്സയിലാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ആഗസ്റ്റിൽ തന്റെ അച്ഛനും അമ്മയ്ക്കും കോവിഡ് പോസിറ്റീവായി വിവരം താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

മാതാപിതാക്കൾക്ക് ചെറിയ രീതിയിലുള്ള ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ അവരെ കോവിഡ് ടെസ്റ്റ് വിധേയരാക്കിയിരുന്നു. അന്ന് താൻ സുരക്ഷിതയാണ് എന്നും തമന്ന പോസ്റ്റിൽ പറഞ്ഞിട്ടുണ്ടായിരുന്നു.

Top