ഡോക്ടര്‍ക്ക് കൊവിഡ്, 24 പേര്‍ നിരീക്ഷണത്തില്‍; അലയമണ്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചു

ഏരൂര്‍: ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജീവനക്കാരടക്കം 24 പേര്‍ നിരീക്ഷണത്തില്‍ പോയതോടെ അലയമണ്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചു. ഇക്കഴിഞ്ഞ അഞ്ചിന് ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടന്ന ആന്റിജന്‍ ടെസ്റ്റില്‍ ഡോക്ടര്‍ക്ക് നെഗറ്റീവ് ആയിരുന്നു.

പിസിആര്‍ ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് എല്ലാവരും നിരീക്ഷണത്തില്‍ പോയത്. അതേസമയം സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ക്ക് പുതിയ മാനദണ്ഡം പുറത്തിറക്കി. ആന്റിജന്‍, പിസിആര്‍ പരിശോധനകള്‍ നടത്തുന്നതിനടക്കം വിശദമായ നിര്‍ദ്ദേശമാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജലദോഷ പനി അടക്കം ചെറിയ രോഗലക്ഷണം ഉള്ളവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്താനാണ് തീരുമാനം.

Top