തൃശ്ശൂരില്‍ ഇന്ന് 151 പേര്‍ക്ക് കൊവിഡ്; പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണികള്‍ പ്രഖ്യാപിച്ചു.
ഇന്ന് സ്ഥിരീകരിച്ചവരില്‍ 146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ 18 പേരുടെ രോഗ ഉറവിടമറിയില്ല. 110 പേര്‍ രോഗമുക്തി നേടി.

ക്ലസ്റ്ററുകള്‍ വഴിയുള്ള സമ്പര്‍ക്ക കേസുകള്‍ ഇവയാണ്. സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ 12, എലൈറ്റ് ക്ലസ്റ്റര്‍ 6, ദയ ക്ലസ്റ്റര്‍ 8, പരുത്തിപ്പാറ ക്ലസ്റ്റര്‍ 4, അമല ക്ലസ്റ്റര്‍ 3, സൗത്ത് ഇന്ത്യന്‍ ബാങ്ക് ക്ലസ്റ്റര്‍ 2, ജനത ക്ലസ്റ്റര്‍ 3, അംബേദ്കര്‍ ക്ലസ്റ്റര്‍ 1, ആര്‍എംഎസ് ക്ലസ്റ്റര്‍ 1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 83. കൂടാതെ ഒരു ആരോഗ്യപ്രവര്‍ത്തകര്‍ക്കും നാല് ഫ്രന്റ്‌ലൈന്‍ വര്‍ക്കര്‍മാര്‍ക്കും സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. അവിനിശ്ശേരി സ്വദേശി അമ്മിണിയുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

കൊവിഡ് രോഗവ്യാപനം തടയുന്നതിനായി തൃശ്ശൂരില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. കുന്നംകുളം നഗരസഭ: ഒന്നാം ഡിവിഷന്‍ (എരംകുളം റോഡ് മുതല്‍ റോസ് ഓഡിറ്റോറിയം വരെ). എടത്തിരുത്തി ഗ്രാമപഞ്ചായത്ത്: രണ്ടാം വാര്‍ഡ് (അയ്യമ്പാടി കോളനി പ്രദേശം). ചാഴൂര്‍ ഗ്രാമപഞ്ചായത്ത്: പതിനെട്ടാം വാര്‍ഡ് (പെരിങ്ങോട്ടുകര ശ്രീ ബോധാനന്ദ വായനശാലയ്ക്ക് എതിര്‍വശത്തുള്ള പ്രദേശം)
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്: എട്ടാം വാര്‍ഡ് (അമ്പനോളി പ്രദേശത്തെ വീട്ടുനമ്പര്‍ 26, 27, 28, 28എ, 30എ, 32 (ആകെ ആറ് എണ്ണം) എന്നീ വീടുകള്‍ അടങ്ങുന്ന പ്രദേശം എന്നിവയാണ് പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍.

Top