യുദ്ധം കോവിഡിന് എതിരായിട്ടാണ് ; പോലീസ് ആരുടേയും ശത്രുവല്ലെന്നും വിജയ് സാഖറെ

കൊച്ചി: യുദ്ധം കോവിഡിന് എതിരായിട്ടാണെന്നും പോലീസ് ആരുടേയും ശത്രുവല്ലെന്നും ഐജി വിജയ് സാഖറെ. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രധാന ചുമതലകള്‍ പോലീസിനെ ഏല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന ഐ.എം.എ നിലപാടിന് മറുപടിയുമായാണ് ഐജി വിജയ് സാഖറെ രംഗത്തെത്തിയിരിക്കുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായ കാസര്‍കോട് ഉള്‍പ്പടെയുളള സ്ഥലങ്ങളില്‍ പോലീസ് സേന ഫലപ്രദമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് പോലീസിനെ ഈ ചുമതലകള്‍ ഏല്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യപ്രവര്‍ത്തകരുമായി സഹകരിച്ചായിരിക്കും പോലീസ് പ്രവര്‍ത്തിക്കുന്നത്. കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ തീരുമാനിക്കുന്നതിനുളള പ്രാഗത്ഭ്യം പോലീസിന് ഉണ്ടെങ്കില്‍ക്കൂടി ഇക്കാര്യത്തിലുള്‍പ്പടെ ആരോഗ്യവകുപ്പിന്റെ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക. കണ്‍ടെയ്ന്‍മെന്റ് സോണുകളിലുളള ആളുകളെ വീടുവിട്ട് പുറത്തിറങ്ങുന്നതില്‍ നിന്ന് തടയുന്നതിന് പോലീസിന് സാധിക്കും. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് കൃതമായ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top