കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതല പോലീസിനെ ഏല്‍പ്പിച്ചതിനെതിരെ ഐഎംഎ

തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതല പോലീസിനെ ഏല്‍പ്പിച്ചതിനെതിരെ ഐഎംഎ രംഗത്ത്. കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുന്ന ജോലി പോലീസിനെ ഏല്‍പ്പിച്ചത് ന്യായീകരിക്കാനാകില്ലെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന തീരുമാനമാണിതെന്നും ഐഎംഎ പറഞ്ഞു.

കോവിഡിന്റെ ആദ്യനാളുകളില്‍ കേരളത്തിന് ലഭിച്ച വിജയം കൈവിട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോള്‍. ആരോഗ്യ വിഷയത്തില്‍ അറിവ് ഉള്ളവരെയാവണം സമ്പര്‍ക്ക പട്ടിക തയാറാക്കുന്ന ജോലി ഏല്‍പ്പിക്കേണ്ടതെന്നും ഐഎംഎ പറയുന്നു. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനെന്ന പേരില്‍ ആയുഷ് വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ അശാസ്ത്രീയമാണെന്നും ഐഎംഎ കുറ്റപ്പെടുത്തി.

Top