സംസ്ഥാനത്ത് കോവിഡ് പ്രതിരോധം കര്‍ശനമാക്കാന്‍ പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധം കര്‍ശനമാക്കാന്‍ ഒരുങ്ങി പോലീസ്. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഡിജിപി വിളിച്ച അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കി.

റോഡിലും വ്യാപാര സ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം അനുവദിക്കില്ല. നിരത്തുകളിലെ പരിശോധനകള്‍ക്ക് ഡിവൈഎസ്പിമാര്‍ നേരിട്ട് നേതൃത്വം നല്‍കും. സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും യോഗത്തില്‍ തീരുമാനം ആയി. .

Top