ലോകത്ത് കൊവിഡ് രോഗികള്‍ കൂടുന്നു; ഇതുവരെയും രോഗം സ്ഥിരീകരിച്ചത് 20,521,642 പേര്‍ക്ക്

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 20,521,642 ആയി വര്‍ധിച്ചു. ആകെ മരണം 745,918 ആയി. 13,441,743 പേരാണ് ഇതുവരെ കൊവിഡിന്റെ പിടിയില്‍ നിന്ന് രോഗമുക്തി നേടിയതെന്ന് വേള്‍ഡോമീറ്റര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തി നാല്‍പ്പത്തിയെന്നായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അമേരിക്കയിലും ബ്രസീലിലും അമ്പതിനായിരത്തിലധികമാണ് പ്രതിദിന രോഗവര്‍ധന. ന്യൂസിലന്റില്‍ 102 ദിവസത്തിന് ശേഷം സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഓക്‌ലണ്ടില്‍ മൂന്ന് ദിവസത്തേക്ക് പ്രാദേശിക ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അതേ സമയം റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച് മതിയായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചു.

എല്ലാ വാക്‌സിനുകളും മതിയായ ട്രയലുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണെന്നും ലോകാരോഗ്യ സംഘടന അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ ജര്‍ബാസ് ബാര്‍ബോസ പ്രതികരിച്ചു.

Top