പത്തനംതിട്ടയില്‍ കൊവിഡ് രോഗികള്‍ കൂടുന്നു; വയോധികര്‍ക്ക് റിവേഴ്‌സ് ക്വാറന്റീന്‍ ശക്തമാക്കുന്നു

പത്തനംതിട്ട: കൊവിഡ് രോഗവ്യാപന തോത് കൂടിയതോടെ പത്തനംതിട്ടയില്‍ വയോധികര്‍ക്ക് ഏര്‍പ്പെടുത്തിയ റിവേഴ്‌സ് ക്വാറന്റീനും കടുപ്പിക്കാന് ആരോഗ്യവകുപ്പിന്റെ തീരുമാനം. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 187 511 വയോധികരാണ് ജില്ലയിലുള്ളത്. ഇവരെ വീടുകളില്‍ പ്രത്യേക മുറിയില്‍ താമസിപ്പിച്ച് പരാമവധി മറ്റുള്ളവരുമായി സമ്പര്‍ക്കം കുറയ്ക്കുകയാണ് ലക്ഷ്യം.

ഏറ്റവും അധികം ആളുകള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച കുലശേഖരപതിയില്‍ റാപ്പിഡ് ആന്റജന്‍ പരിശോധന ഇന്നും തുടരും. ജില്ലാ ആസ്ഥാനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് കുലശേഖരപതി. ഇവിടെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക കൂട്ടുന്നു. ഔദ്യോഗികമായി സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരാളില്‍ നിന്ന് ഇരുപത്തി മൂന്ന് പേരിലേക്ക് രോഗം പകരുന്നത് ഇതിന്റെ സൂചന തന്നെയാണ്.

ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തുന്ന റാപ്പിഡ് ആന്റിജന്‍ പരിശോധയില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളുടെ ഫലം പൊസീറ്റൂൃീവ് ആകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇതിന്റെ ഭാഗമായി നിലവില്‍ കണ്ടെയ്‌മെന്റ്‌സോണായ നഗര സഭയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടു വരും. വേണ്ടി വന്നാല്‍ ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് പോകാനും ആലോചനയുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരില്‍ പൊതു പ്രവര്‍ത്തകരുടെ എണ്ണവും കൂടുന്നു.

Top