കൊവിഡ് രോഗികള്‍ പൊതുസ്ഥലങ്ങളില്‍ എത്തി; ആലപ്പുഴയില്‍ കര്‍ശന നിയന്ത്രണം

ആലപ്പുഴ: കൊവിഡ് രോഗബാധിതര്‍ പൊതുവിടങ്ങളില്‍ എത്തിയതും, നിരീക്ഷണ സംവിധാനങ്ങളില്‍ പാളിച്ചയുണ്ടെന്ന പരാതിയും വ്യാപകമായതോടെ ആലപ്പുഴ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേകം നിരീക്ഷണ സക്വാഡുകളെ നിയോഗിച്ചു. പൊതുമാര്‍ക്കറ്റുകളില്‍ അടക്കം തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും.

ആലപ്പുഴ നഗരത്തിലെ വഴിച്ചേരി പോലെ പ്രധാന മാര്‍ക്കറ്റുകളില്‍ പൊലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ കടത്തിവിടുന്നതില്‍ അടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മുഴുവന്‍ സമയ നിരീക്ഷണ സക്വാഡുകളെ നിയോഗിച്ചു.

വീട്ടില്‍ നിരീക്ഷണത്തിലിരുന്ന ചെന്നിത്തല സ്വദേശിയും മകനും കഴിഞ്ഞ ദിവസമാണ് ചികിത്സയ്ക്കായി കായംകുളം താലൂക്ക് ആശുപത്രിയിലെത്തിയത്. സ്വകാര്യ ആംബുലന്‍സില്‍ വന്നവര്‍ തിരികെ പോയത് ഓട്ടോറിക്ഷയിലാണ്. പോകുംവഴി ഇറച്ചിമാര്‍ക്കറ്റിലും കടകളിലും കയറി. അന്നേ ദിവസം വൈകിട്ട് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു.

Top