കോവിഡ് രോഗി പീഡനത്തിന് ഇരയായ സംഭവം; ആരോഗ്യമന്ത്രി രാജി വെയ്ക്കണമെന്ന് കെ സുരേന്ദ്രന്‍

K Surendran

തിരുവനന്തപുരം: ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതി പീഡനത്തിന് ഇരയായ സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്. ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് യുവതി മാനഭംഗത്തിന് ഇരയാകാന്‍ കാരണമായത്. ക്രിമിനലായ ഡ്രൈവര്‍ക്കൊപ്പം യുവതിയെ ഒറ്റയ്ക്കയച്ചത് എന്ത് അടിസ്ഥാനത്തിലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പ്രതിയായ ഡ്രൈവറെ പിരിച്ചു വിട്ട് കൈകള്‍ ശുദ്ധമാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. സംഭവത്തില്‍ ആരോഗ്യമന്ത്രി രാജിവയ്ക്കുകയാണ് വേണ്ടതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Top