മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ പത്തര ലക്ഷം കടന്നു; ഇന്ന് മാത്രം 22,543 പേര്‍ക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ദ്രുതഗതിയില്‍ വര്‍ധിക്കുന്നു. ഇന്ന് മാത്രം 22,543 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,60,308 ആയി ഉയര്‍ന്നു. 416 പേരാണ് കോവിഡ് ബാധിച്ച് ഇന്ന് മഹാരാഷ്ട്രയില്‍ മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 29,531 ആയി.

അതേസമയം, ഇന്ന് 11,549 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 7,40,061 ആയി. 69.8 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 2,90,344 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. 52,53,676 കോവിഡ് പരിശോധനകളാണ് ഇതുവരെ സംസ്ഥാനത്ത് നടത്തിയത്.

കര്‍ണാടകയില്‍ 9,894 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,59,445 ആയി ഉയര്‍ന്നു. 104 പേരാണ് കോവിഡ് ബാധിച്ച് ഇന്ന് സംസ്ഥാനത്ത് മരണമടഞ്ഞത്. 3,52,958 പേര്‍ രോഗമുക്തരായപ്പോള്‍ 99,203 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഡല്‍ഹിയില്‍ ഇന്ന് 4235 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 29 പേര്‍ മരണമടഞ്ഞു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,18,304 ആയി. 4,744 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരണമടഞ്ഞത്. 1,84,748 പേര്‍ രോഗമുക്തരായപ്പോള്‍ 28,812 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Top