രാജ്യത്ത് കോവിഡ് രോഗികള്‍ 49 ലക്ഷം കടന്നു; രോഗമുക്തി നിരക്ക് 78 ശതമാനം

ന്യൂഡല്‍ഹി:ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 49 ലക്ഷം കടന്നു. 24 മണിക്കൂറില്‍ 93215 രോഗികളും 1140 മരണവുമാണ് ഉണ്ടായിരിക്കുന്നത്.തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രോഗികള്‍ 90,000 കടക്കുന്നത്.കഴിഞ്ഞ 16 ദിവസമായി ആയിരത്തിലേറെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
24 മണിക്കൂറില്‍ 77,512 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 78 ശതമാനം. ആകെ രോഗമുക്തര്‍ 37.80 ലക്ഷം പേരുമാണ്.

9,86,598 പേരാണ് ചികിത്സയിലുള്ളത് . ഇതില്‍ 60 ശതമാനത്തിലധികവും മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, യുപി, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍. 24 മണിക്കൂറില്‍ മരിച്ചവരില്‍ 53 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, യുപി സംസ്ഥാനങ്ങളില്‍പെട്ടവരാണ്.

Top