കോവിഡ് രോഗി മരിച്ച സംഭവം; ഗുരുതര ചികിത്സാ പിഴവെന്ന് ഹൈബി ഈഡന്‍

Hibi Eden

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ചത് ഗുരുതര ചികിത്സാ പിഴവെന്ന് ഹൈബി ഈഡന്‍ എംപി. സംഭവത്തില്‍ നഴ്‌സിംഗ് സൂപ്രണ്ടിനെ മാത്രം മാറ്റിനിര്‍ത്തിയിട്ട് കാര്യമില്ലെന്നും പ്രധാന ചുമതലയില്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണമുണ്ടാകണമെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.

ജീവനക്കാരുടെ അശ്രദ്ധമൂലം കൊവിഡ് രോഗിക്ക് മരണം സംഭവിക്കുന്നതായുള്ള നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത് ഹൈബി ഈഡന്‍ എംപിയാണ്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ എംപി ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടും തുടര്‍നടപടിയുണ്ടായില്ലെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

ഏഴ് മാസം പിന്നിട്ടിടും ഫണ്ട് വിനിയോഗം നടന്നോ എന്നതില്‍ വ്യക്തതയില്ല. ഫണ്ട് വിനിയോഗം വെച്ച് താമസിപ്പിക്കുന്നതിന്റെ കാരണം അറിയില്ല. വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top