തിരഞ്ഞെടുപ്പിൽ ഇനി കോവിഡ് രോഗികൾക്കും വോട്ട് ചെയ്യാം, അതും വീട്ടിൽ ഇരുന്നുകൊണ്ട്

തിരുവനന്തപുരം ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ തലേദിവസം മൂന്ന് മണിവരെ കോവിഡ് രോഗികളാവുന്നവര്‍ക്ക് വീട്ടിലിരുന്നു വോട്ടുചെയ്യാനുള്ള സൗകര്യമൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ക്വാറൻറ്റീനുള്ളവര്‍ക്കും വീട്ടിലിരുന്നു വോട്ടുചെയ്യാവുന്ന സൗകര്യം ഒരുക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. കോവിഡ് ആരുടെയും വോട്ടവകാശം ഇല്ലാതാക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം.

ഇതിനായി പോളിങ് ഓഫീസറും അസിസ്റ്റന്റ് പോളിങ് ഓഫീസറും കോവിഡ് രോഗികളുടെ വീട്ടിലെത്തും. വോട്ടുചെയ്ത ബാലറ്റും ഡിക്ലറേഷന്‍ ഫോനും കവറില്‍ ഭദ്രമാക്കി പോളിങ് ഓഫീസറേ എല്‍പ്പിക്കാം. ക്വാറൻറ്റീനിൽ ഉള്ളളവരും പോസ്റ്റല്‍ വോട്ടിനായി അപേക്ഷിച്ചില്ലെങ്കിലും ഇത്തരത്തില്‍ വോട്ടുചെയ്യാം. തലേദിവസം മൂന്ന് മണിക്ക് ശേഷം കോവിഡ് രോഗിയാവുകയാണെങ്കില്‍ പിപിഇ കിറ്റിട്ട് അവസാനത്തെ ഒരു മണിക്കൂറില് വോട്ടുരേഖപ്പെടുത്താമെന്നും ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.

Top