കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​യി​ല്‍ നിന്നും കണ്ടെത്തി

deadbody

മുംബൈ : കാ​ണാ​താ​യ കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​യി​ല്‍ നിന്നും കണ്ടെത്തി. 14 ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് കാ​ണാ​താ​യ സൂ​ര്യ​ബാ​ന്‍ യാ​ദ​വിന്റെ മൃതദേഹമാണ് സെ​വ്രി​യി​ലെ ടി​ബി ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​യി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. 27 വയസ്സായിരുന്നു. സൂ​ര്യ​ബാ​ന്‍ ക്ഷ​യ​രോ​ഗി​യാ​യി​രു​ന്നു.

ഇയാളെ ഒക്ടോബർ നാലിനാണ് കാണാതായത്. ആ​ശു​പ​ത്രി ബ്ലോ​ക്കി​ലെ ശു​ചി​മു​റി​ക​ള്‍ രോ​ഗി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നതും ജീ​വ​ന​ക്കാ​ര്‍ പ​തി​വാ​യി വൃ​ത്തി​യാ​ക്കു​ന്ന​​തു​മാ​ണ്. എ​ന്നി​ട്ടും മൃ​ത​ദേ​ഹം കാ​ണാ​തി​രു​ന്ന​ത് ദു​രൂ​ഹ​ത ഉ​യ​ര്‍​ത്തു​ന്നു. മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ധം അ​ഴു​കി​യി​രു​ന്നു. പി​ന്നീ​ട് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ണാ​താ​യ സൂ​ര്യ​ബാ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഇ​യാ​ള്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത് സെ​പ്റ്റം​ബ​ര്‍ 30നാ​ണ്. ആ​ശു​പ​ത്രി​യി​ലെ മ​റ്റ് 11 കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കൊ​പ്പ​മാ​ണ് ഇ​യാ​ളെ​യും ചി​കി​ത്സി​ച്ചി​രു​ന്ന​ത്. ശു​ചി​മു​റി​യി​ല്‍ പോ​യ​പ്പോ​ള്‍ ശ്വാ​സ​ത​ട​സം വ​ന്ന് മ​ര​ണം സം​ഭ​വി​ച്ച​താ​കാ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് അ​ധി​കൃ​ത​ര്‍ ഉ​ത്ത​ര​വി​ട്ടു. വാ​ര്‍​ഡി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന 40 ജീ​വ​ന​ക്കാ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി.

Top