ഡൽഹിയിൽ കോവിഡ് രോഗികൾ കുറയുന്നതായി കണക്കുകൾ

ൽഹി ; ഡൽഹിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് എന്ന് കണക്കുകൾ. അതേസമയം ഡൽഹിയിൽ മരണനിരക്കില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 111 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 8270 ആയി. ഈ മാസം ഇത് മൂന്നാം തവണയാണ് പ്രതിദിന മരണം നൂറു കടക്കുന്നത്.

ഡൽഹിയിൽ ഇതുവരെയുള്ള രോഗമുക്തരുടെ എണ്ണം 4,75,106 ആണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യം കനക്കുന്നതിനൊപ്പം  പ്രതിദിന കോവിഡ് ബാധയും ഉയരുമെന്നാണ് റിപോർട്ടുകൾ. രോഗവ്യാപനം അധികമായ ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് നിരീക്ഷണത്തിനായി കഴിഞ്ഞ ദിവസം കേന്ദ്ര സംഘത്തെ അയച്ചിരുന്നു.

Top