ചികിത്സയ്‌ക്കെത്തിയ രോഗിക്ക് കൊവിഡ്; കായംകുളം താലൂക്ക് ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു

ആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു. കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതേത്തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമടക്കം പതിനഞ്ചോളം പേര്‍ ക്വാറന്റൈനിലാണ്. ആലപ്പുഴ ജില്ലയില്‍ ഇന്ന് 139 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 122 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ വിദേശത്തുനിന്നും 13 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

Top