കോവിഡ് രോഗി ചികിത്സയിലിരിക്കെ ആശുപത്രിയില്‍ തൂങ്ങിമരിച്ചു

കൊച്ചി:കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആള്‍ തൂങ്ങിമരിച്ച നിലയില്‍. തൃക്കാക്കര സ്വദേശി ലൂയിസ് തോമസിനെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് ചികിത്സയിലിരിക്കെയാണ് ലൂയിസ് തോമസ് തൂങ്ങിമരിച്ചത്. 61 വയസായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തൃക്കാക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെ റൂമിലെത്തിയ ആരോഗ്യ പ്രവര്‍ത്തകരാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ടക്കും. പ്രമേഹരോഗിയായ ലൂയിസിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്താണ് ഇദ്ദേഹം തൂങ്ങി മരിക്കാനുണ്ടായ കാരണം എന്ന് വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top