കണ്ണൂരില്‍ കോവിഡ് രോഗി ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് രോഗി ആശുപത്രിയില്‍ ജീവനൊടുക്കി. ചാല സ്വദേശി രവീന്ദ്രന്‍(60)ആണ് മരിച്ചത്. ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് രവീന്ദ്രനെയും ഭാര്യയെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

Top