ആലപ്പുഴയില്‍ കോവിഡ് രോഗി ആശുപത്രിയിലെത്തിയത് ബൈക്കില്‍

ആലപ്പുഴ: പുന്നപ്രയില്‍ കൊവിഡ് ബാധിതനെ ആശുപത്രിയില്‍ എത്തിച്ചത് ബൈക്കില്‍. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന കൊവിഡ് ബാധിതനെയാണ് ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചത്. സംഭവം വിവാദമായതോടെ കളക്ടര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസമാണ് സംഭവം. കൊവിഡ് രോഗിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പിപിഇ കിറ്റ് ധരിച്ച് ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചത്. ബൈക്കില്‍ രണ്ട് സന്നദ്ധ പ്രവര്‍ത്തകരുടെ നടുവില്‍ ഇരുത്തിയാണ് കൊവിഡ് രോഗിയെ കൊണ്ടുപോയത്. ആംബുലന്‍സ് കാത്തുനില്‍ക്കാനുള്ള സാഹചര്യമായിരുന്നില്ലെന്നാണ് സന്നദ്ധ പ്രവര്‍ത്തകരുടെ വിശദീകരണം.

Top