വയനാട്ടിലെ കൊവിഡ് രോഗി ലോക്ക്ഡൗണ്‍ ലംഘിച്ച് തമിഴ്‌നാട്ടിലെ മദ്യഷോപ്പിലെത്തി

വയനാട്: വയനാട്ടില്‍ നിന്നുള്ള കൊവിഡ് ബാധിതനെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ മദ്യഷോപ്പ് അടച്ചു. കൊവിഡ് ബാധിതന്‍ നിയമലംഘനം നടത്തിയാണ് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ടാസ്മാക് മദ്യ ഔട്ട്‌ലെറ്റില്‍ എത്തിയത്. നെന്മേനി പഞ്ചായത്തില്‍ നിന്നുള്ള രോഗി മെയ് എട്ടിനാണ് നീലഗിരിയിലെ തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്റെ മദ്യഷോപ്പിലെത്തിയത്.

കോയമ്പേട് മാര്‍ക്കറ്റില്‍ ഇഞ്ചി വില്‍പ്പന കടയില്‍ ജോലി ചെയ്യുന്ന സഹോദരനില്‍ നിന്നാണ് യുവാവിന് കൊവിഡ് പകര്‍ന്നത്. കോയമ്പേട് നിന്നെത്തിയ സഹോദരനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനാല്‍ ക്വാറന്റൈനില്‍ പോകണമെന്ന ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശം അവഗണിച്ചാണ് യുവാവ് മദ്യം വാങ്ങാന്‍ അതിര്‍ത്തി കടന്നു പോയത്. തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഇയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്.

Top