കോവിഡ് രോഗി മരിച്ച സംഭവം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി ഡിഎംഇ

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ പ്രാഥമിക റിപ്പോര്‍ട്ട് തള്ളി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍. മാത്രമല്ല വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിഎംഇ ആവശ്യപ്പെട്ടു. വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു ആശുപത്രി സുപ്രണ്ടിന്റെ റിപ്പോര്‍ട്ട്.

അതേസമയം, മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളെ പരിചരിക്കുന്നതില്‍ വരുത്തിയ അനാസ്ഥയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അടിയന്തര യോഗം വിളിച്ചു. നോഡല്‍ ഓഫീസര്‍മാരും, നഴ്സിംഗ് ഓഫീസര്‍മാരും ഹെഡ് നഴ്സും യോഗത്തില്‍ പങ്കെടുക്കും.

Top