കോവിഡ് രോഗി ആശുപത്രിയിൽ ജീവനൊടുക്കി

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് രോഗി ജീവനൊടുക്കി. മുതുവറ സ്വദേശി ശ്രീനിവാസന്‍ ആണ് മരിച്ചത്. ആശുപത്രിയിലെ ശുചിമുറിക്ക് സമീപം തൂങ്ങി മരിച്ച നിലയിലാണ് ശ്രീനിവാസനെ കണ്ടെത്തിയത്. ശ്രീനിവാസനെ മരിച്ച നിലയില്‍ കണ്ടെത്തിയത് ചൊവ്വാഴ്ച രാവിലെയാണ്.

പിത്താശയ രോഗത്തിന് ചികിത്സയില്‍ കഴിയവെയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

Top