ലോകത്ത് കോവിഡ് മഹാമാരി ഇനിയും രൂക്ഷമാവുമെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,07000 കടന്ന സാഹചര്യത്തില്‍ രോഗം ഇനിയും അതിരൂക്ഷമാകാനുള്ള സാധ്യതയെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 1,38,08000 പിന്നിട്ടു ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം. 5,07000 കവിഞ്ഞു മഹാമാരിയില്‍ ജീവന്‍ നഷ്ടമായവരുടെ കണക്ക്. ഇതിനെ പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

കോവിഡ് ഇനിയും അതിരൂക്ഷമാകാനുള്ള സാധ്യതയുണ്ട്. പല രാജ്യങ്ങളിലും രോഗവ്യാപനത്തില്‍ നേരിയ കുറവുണ്ട്. എന്നാല്‍ ആഗോളതലത്തില്‍ രോഗം അതിവേഗം പടരുകയാണെന്ന് ഡബ്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അദെനോം ഗബ്രിയേസസ് പറഞ്ഞു. ടെസ്റ്റ് നടത്തുക, രോഗികളെ കണ്ടെത്തുക, ഐസലേറ്റ് ചെയ്യുക, ക്വാറന്റൈന്‍ നടപ്പിലാക്കുക എന്ന സന്ദേശവും അദ്ദേഹം നല്‍കി. അതേസമയം പ്രശ്‌നബാധിതമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ബ്രിട്ടന്‍ അനുമതി നല്‍കി.

അമേരിക്കയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ് തുടരുകയാണ്. 24 മണിക്കൂറില്‍ 37,9000ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 315 പേര്‍ മരിക്കുകയും ചെയ്തു. കാലിഫോര്‍ണിയയില്‍ ആണ് ഏറ്റവും കൂടുതല്‍ കേസുകളും മരണവും. ബ്രസീലും റഷ്യയുമാണ് അമേരിക്കയ്ക്ക് തൊട്ടുപിന്നില്‍. ബ്രസീലില്‍ 22, 941 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 9166 പേര്‍ മരിച്ചു. റഷ്യയില്‍ ആറായിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

മരണം ഉയരുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയ ദക്ഷിണാഫ്രിക്കയില്‍ ആറായിരത്തിലധികം കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്.

Top