ജോലിക്കാരന് കൊവിഡ് :പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഓഫീസ് അടച്ചു

ലാഹോർ: ജോലിക്കാരിൽ ഒരാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിന്റെ സാഹചര്യത്തിൽ ലാഹോറിലെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഓഫീസ് അടച്ചു. താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും കൊവിഡ് ബാധിച്ച സാഹചര്യത്തിൽ പിഎസ്എൽ മാറ്റിവച്ചതിനു പിന്നാലെയാണ് പിസിബി ഓഫീസ് അടച്ചത്.

കൊവിഡ് ബാധിതനായ ജോലിക്കാരൻ ലാഹോറിൽ താരങ്ങൾക്കായി ഏർപ്പെടുത്തിയ ട്രെയിനിങ് സെൻ്റർ സന്ദർശിച്ചിരുന്നു. ഇവിടെ നിന്നാണ് അദ്ദേഹത്തിന് രോഗബാധ ഉണ്ടായതെന്നാണ് റിപ്പോർട്ട്.

4 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചെങ്കിലും പാകിസ്താൻ സൂപ്പർ ലീഗ് മുൻ നിശ്ചയപ്രകാരം തന്നെ നടത്തുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മറ്റ് മൂന്നു പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ലീഗ് നീട്ടിവെക്കാൻ തീരുമാനിച്ചത്.

 

Top