കർണാടകയിൽ കൊവിഡ് വ്യാപനം രൂക്ഷം: ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ

ബെംഗളൂരു: കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കർണാടകയിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല. രാത്രി കർഫ്യൂ രാവിലെ ആറ് മണി വരെ നീട്ടി. ഇതോടൊപ്പം വീക്കെൻഡ് കർഫ്യൂ വെള്ളിയാഴ്ച രാത്രി 9 മുതൽ തിങ്കൾ രാവിലെ ആറ് മണി വരെയാക്കി.

സ്കൂളുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് തീരുമാനം.നിയന്ത്രണങ്ങൾ പാലിച്ച് മാത്രം സ്ഥാപനങ്ങൾ തുറക്കാം. ഹോട്ടലുകളിൽ ടേക്ക് എവേ മാത്രമേ അനുവദിക്കുകയുള്ളൂ.

Top