മഹാരാഷ്ട്രയിൽ കൊവിഡ് ബാധ രൂക്ഷം: 24 മണിക്കൂറിനിടെ 8000ലധികം കേസുകൾ

തുടർച്ചയായ നാലാം ദിവസവും  മഹാരാഷ്ട്രയിൽ 8000ലധികം കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 8,623 കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്.

13.25 ആണ് മഹാരാഷ്ട്രയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക്. ആകെ 21,46,777 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. നിലവിൽ 3.3 ലക്ഷം ആളുകൾ ഹോം ക്വാറൻ്റീനിലും 3084 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനിലുമാണ്.അമരാവതിയിലെ ലോക്ക്ഡൗൺ മാർച്ച് 8 വരെ നീട്ടിയിട്ടുണ്ട്.

 

Top