കൊവിഡ് വ്യാപനം: മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരം: ഇന്ന് 57,074 പേർക്ക് രോഗബാധ

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ കൊവിഡ് ബാധ രൂക്ഷമായി തുടരുന്നു. കൊവിഡ് ബാധ തുടങ്ങിയതിനു ശേഷം ഇതുവരെ രജിസ്റ്റർ ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 57,074 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിതീകരിച്ചത്. 222 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

കഴിഞ്ഞ ദിവസം  49,447 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ ഐപിഎലിനും ഭീഷണിയാണ്.മഹാരാഷ്ട്രയിൽ നാളെ മുതൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തി. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.

Top