കോവിഡ്; മോറട്ടോറിയം അടക്കമുള്ള സഹായങ്ങള്‍ ജനങ്ങളിലേക്കെത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണ രീതികളില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആഴ്ചയില്‍ ഒരു ദിവസം കടകള്‍ തുറക്കുന്നത് അനുയോജ്യമല്ലെന്നും മൊറട്ടോറിയം അടക്കമുള്ള സഹായങ്ങള്‍ ജനങ്ങളിലേക്കെത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം പരിശോധിച്ച് ടിപിആര്‍ ഉയര്‍ന്നതെന്ന് കാണിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉള്‍ക്കൊള്ളണമെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ എഴുതിക്കൊണ്ടുവരുന്ന കടലാസില്‍ ഒപ്പിടുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. സാഹചര്യങ്ങളെ ഗൗരവമായി എടുക്കണം. പ്രതിപക്ഷത്തിന്റെ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണില്‍ മൊറട്ടോറിയം അടക്കം വിവിധ സഹായങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം ബാങ്കുകളുടെ യോഗം വിളിക്കുക പോലുമുണ്ടായിട്ടില്ല. ബ്ലേഡ് കമ്പനിക്കാരടക്കം ജനങ്ങളെ പീഡിപ്പിക്കുകയാണെന്നും പ്രശ്നങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

 

Top