കോവിഡ്; ഓപ്പണ്‍ സ്‌കൂള്‍ പ്ലസ്ടു പരീക്ഷ റദ്ദാക്കി

exam

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കണക്കിലെടുത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ്(എന്ഐഒഎസ്) പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. സിബിഎസ്ഇ, സിഐഎസ്സിഇ പരീക്ഷകള്‍ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് നടപടി.

ജൂണില്‍ നടത്താനിരുന്ന തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളാണ് റദ്ദാക്കിയത്. മൂല്യനിര്‍ണയത്തിനായി പ്രത്യേക മാനദണ്ഡം തയാറാക്കുമെന്ന് എന്‍ഐഒഎസ് പ്രസ്താവനയില്‍ അറിയിച്ചു. കൊവിഡ് സാഹചര്യത്തില്‍ പത്താം ക്ലാസ് പരീക്ഷയും എന്‍ഐഒഎസ് മാറ്റിവച്ചിരുന്നു.

 

Top