പൃഥ്വിരാജിന് കൊവിഡ് നെഗറ്റീവ്

കൊച്ചി ;കോവിഡ് നെഗറ്റീവ് ആയി നടൻ പൃഥ്വിരാജ്. ഒരാഴ്ച മുന്നേ ആയിരുന്നു ജന ഗണ മന എന്ന സിനിമ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് കോവിഡ് സ്ഥിതീകരിച്ചത്. സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിതീകരിച്ചിരുന്നു. പിന്നീട് ക്വാറന്റീനിൽ ആയിരുന്ന പൃഥ്വിരാജിന് ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് കോവിഡ് നെഗറ്റീവ് ആയെന്ന് ഫലം വന്നത്. എന്നാലും ഒരാഴ്ച കൂടി സമ്പർക്കവിലക്കിൽ തുടരുമെന്നും പൃഥ്വി അറിയിച്ചു. പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വാർത്ത പുറത്ത് വിട്ടത്.

Top