വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

vote

തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ സ്ഥാനാര്‍ത്ഥികള്‍ പ്രവേശിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. വോട്ടെണ്ണല്‍ കേന്ദ്രത്തിലോ സമീപത്തോ ആള്‍ക്കൂട്ടം പാടില്ല. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കണം.

മൂന്ന് ദിവസം മുന്‍പ് വോട്ടെണ്ണുന്ന ഏജന്റുമാരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നല്‍കണം. കൗണ്ടിങ് ഏജന്റുമാരും ആര്‍ടിപിസിആര്‍ പരിശോധന നടത്തി കൊവിഡില്ലെന്ന് ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

 

Top