കോഴിക്കോട് ഞായറാഴ്ചകളില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

saudi marriage

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഞായറാഴ്ച എല്ലാവിധ കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിന് നിരോധനം തടസ്സമാവുന്നതിനാലാണ് പുതിയ ഉത്തരവ്.

വിവാഹത്തിന് പങ്കെടുക്കുന്ന എല്ലാവരും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരായിരിക്കണമെന്നും ജില്ലാ കളക്ടര്‍ സാംബശിവ റാവു ഐ.എ.എസ് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും ഇന്ന് ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം. സംസ്ഥാന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനേക്കാള്‍ കൂടുതലാണ് ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതുകൊണ്ടാണ് കര്‍ശന നിയന്ത്രണമെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി.

 

Top